മുൻ മന്ത്രി എൻ രാമകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ്
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ രാമകൃഷ്ണന്റെ പതിനാലാമത് ചരമ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
കണ്ണൂർ: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ രാമകൃഷ്ണന്റെ പതിനാലാമത് ചരമ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും നേതാക്കളായ അഡ്വ. ടി ഒ മോഹനൻ എംഎൽഎ, അഡ്വ. സജീവ് ജോസഫ് എംഎൽഎ, പ്രൊഫ.എഡി മുസ്തഫ,
വി എ നാരായണൻ, പി ടി മാത്യു,സജീവ് മാറോളി,വി വി പുരുഷോത്തമൻ, രാജീവൻ എളയാവൂർ, എൻ.പി ശ്രീധരൻ, അമൃത രാമകൃഷ്ണൻ, കെ പ്രമോദ്, , കെ പി സാജു, സുരേഷ് ബാബു എളയാവൂർ ,കെ സി ഗണേശൻ, ടി ജയകൃഷ്ണൻ ഹരിദാസ് മൊകേരി, ജോഷി കണ്ടത്തിൽ, മുണ്ടേരി ഗംഗാധരൻ, അഡ്വ.സി ടി സജിത്ത്, കെ കെ സുരേഷ്,കെ എം ശിവദാസൻ, കാപ്പാടൻ ശശിധരൻ, കായക്കൽ രാഹുൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ വി ജയരാജൻ തുടങ്ങിയ നേതാക്കളും, കുടുംബാംഗങ്ങളും സംബന്ധിച്ചു.