കണ്ണൂർ കോർപറേഷനിലെ കോൺഗ്രസ് - ലീഗ് സീറ്റ് തർക്കം തീരുന്നു; ഉറച്ച സീറ്റായ വാരം ലീഗിന് നൽകും
കണ്ണൂർ കോർപറേഷനിലെ കോൺഗ്രസ് - മുസ്ലിംലീഗ് സീറ്റ് തർക്കം സംസ്ഥാന നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പാക്കുന്നു. വാരം മുസ്ലീം ലീഗിന് വിട്ടുകൊടുക്കാനാണ് ധാരണ.
Updated: Nov 15, 2025, 16:16 IST
കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ കോൺഗ്രസ് - മുസ്ലിംലീഗ് സീറ്റ് തർക്കം സംസ്ഥാന നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പാക്കുന്നു. വാരം മുസ്ലീം ലീഗിന് വിട്ടുകൊടുക്കാനാണ് ധാരണ. പകരം വലിയന്നൂർ കോൺഗ്രസിന് നൽകും. കെ. സുധാകരൻ എം പിയുടെ ഇടപെടലാണ് നിർണ്ണായകമായത്.
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും പി കെ കുഞ്ഞാലിക്കുട്ടിയും തമ്മിലും ചർച്ച മറ്റു സീറ്റുകളിൽ തൽസ്ഥിതി തുടർന്നേക്കും. സംസ്ഥാന നേതൃത്വം എടുക്കുന്ന നിലപാട് അംഗീകരിക്കാമെന്ന് കോൺഗ്രസ്, ലീഗ് ജില്ലാ നേതൃത്വങ്ങൾ സമ്മതിച്ചിട്ടുണ്ട്. കണ്ണൂർ കോർപറേഷനിൽ കോൺഗ്രസിനെക്കാൾ സീറ്റ് നിലയിൽ മുൻപിലെത്തി ഭരണം പിടിക്കാനാണ് മുസ്ലീം ലീഗിൻ്റെ നീക്കം. മുഴുവൻ സമയ മേയർ സ്ഥാനമെന്ന് ലീഗിൻ്റെ ലക്ഷ്യങ്ങളിലൊന്നാണ്. മുസ്ലീം സഹോദര സംഘടനകളായ എസ്.ഡി.പി.ഐ- വെൽഫെയർ പാർട്ടി' എന്നിവയുടെ സഹായവും ലീഗ് പലയിടങ്ങളിലും തേടുന്നുണ്ട്.