കണ്ണൂരിൽ എൻ ആറിനെ അനുസ്മരിച്ച് കോൺഗ്രസ്

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ രാമകൃഷ്ണൻ്റെ പതിമൂന്നാം ചരമവാർഷിക ദിനാചരണം നടത്തി. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

 

കണ്ണൂർ : മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ രാമകൃഷ്ണൻ്റെ പതിമൂന്നാം ചരമവാർഷിക ദിനാചരണം നടത്തി. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

 ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് നേതാക്കളായ വി.ഒ. നാരായണൻ, പി.ടി മാത്യു, ടി.ഒമോഹനൻ, പ്രൊഫ എ.ഡി മുസ്തഫ, അബ്ദുൾ റഷീദ് ബ്ളാത്തൂർ മുണ്ടേരി ഗംഗാധരൻ, എൻ. രാമകൃഷ്ണൻ്റെ സഹധർമ്മിണിജയലക്ഷ്മി, മകൾ അമൃത രാമകൃഷ്ണൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് പയ്യാമ്പലത്ത് അനുസ്മരണ പൊതുയോഗവും നടത്തി.