കണ്ണൂരിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് ധർമ്മടം മണ്ഡലം പ്രസിഡൻ്റ് രാജിവെച്ചു
കോൺഗ്രസ് ധർമ്മടം മണ്ഡലം പ്രസിഡന്റ് പി.ടി. സനൽകുമാർ സ്ഥാനം രാജിവച്ചു. പാർട്ടിയിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
Jan 16, 2026, 15:12 IST
തലശ്ശേരി: കോൺഗ്രസ് ധർമ്മടം മണ്ഡലം പ്രസിഡന്റ് പി.ടി. സനൽകുമാർ സ്ഥാനം രാജിവച്ചു. പാർട്ടിയിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ധർമ്മടം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ നിന്നും സനൽകുമാർ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും വ്യാജ ആരോപണങ്ങളും തന്നെ മാനസികമായി വിഷമിപ്പിച്ചതാണ് രാജിക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്