കണ്ണൂർ കോർപറേഷനിലെ കോൺഗ്രസ്, ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; അഡ്വ പി. ഇന്ദിര, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി മത്സരിക്കും
കണ്ണൂർ കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡിവിഷനുകളും സ്ഥാനാർത്ഥികളും താഴെ കൊടുക്കുന്ന പ്രകാരം
കണ്ണൂർ : കണ്ണൂർ കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡിവിഷനുകളും സ്ഥാനാർത്ഥികളും താഴെ കൊടുക്കുന്ന പ്രകാരം
കോൺഗ്രസ്
വാർഡ് 1. പള്ളിയാംമൂല-പി. ദീപ, 2. കുന്നാവ്-പി. അശോകൻ, 3. കൊക്കേൻപാറ-കെ.സി ശ്രീജിത്ത്, 4. പള്ളിക്കുന്ന്-പ്രീത വിനോദ്, 6. ഉദയംകുന്ന്-അനൂപ് ബാലൻ, 7. പൊടിക്കുണ്ട്-രമേശൻ പാണ്ടൻ, 8. കൊറ്റാളി- കെ. ഉഷാകുമാരി, 9. അത്താഴക്കുന്ന്-കെ ശ്രീജ, 11. തുളിച്ചേരി-പനയൻ ഉഷ, 16. വലിയന്നൂർ-കെ. സുമ, 17. ചേലോറ-കെ. ഷീന, 18. മാച്ചേരി-എ. പ്രമീള, 19. പള്ളിപ്പൊയിൽ-എം. റഫീഖ്, 20. കാപ്പാട്-പാർത്ഥൻ ചങ്ങാട്ട്, 22. എളയാവൂർ സൗത്ത്-ടി. സിതാര, 23. മുണ്ടയാട്-ശ്രീജ മഠത്തിൽ, 24. എടച്ചൊവ്വ-ടി. പ്രദീപൻ, 26. കാപ്പിച്ചേരി-അശ്വിൻ മതുക്കോത്ത്, 27. മേലേചൊവ്വ-കെ. സപ്‌ന, 29. കിഴുത്തള്ളി -കെ.പി സീന, 31. ആറ്റടപ്പ-കെ. ഹസീന, 32. ചാല-പി.കെ പ്രീത, 33. എടക്കാട്-കെ.വി അഖിൽ, 35. ആലിങ്കീൽ-അഡ്വ. സോന ജയറാം, 36. കിഴുന്ന-കെ. ശ്രുതി, 37. തോട്ടട-കെ.കെ ഉഷാകുമാരി, 38. ആദികടലായി-റിജിൽ മാക്കുറ്റി, 39. കാഞ്ഞിര-മുഹസിന ഫൈസൽ, 40. കുറുവ-എ. മിത്രൻ, 42. വെത്തിലപ്പള്ളി-കെ.കെ മുഹമ്മദ് ശിബിൽ, 45. ചൊവ്വ-നാമത്ത് ഗിരിശൻ, 47. സൗത്ത് ബസാർ-അഡ്വ. റോഷ്‌ന അഷ്‌റഫ്, 18. ടെമ്പിൾ-എൻ.പി ഷമ്മി, 49. തായത്തെരു-അഡ്വ. ലിഷ ദീപക്, 52. കാനത്തൂർ-രേഷ്മ വിനോദ്, 53. പയ്യാമ്പലം-അഡ്വ. പി. ഇന്ദിര, 54. താളിക്കാവ്-അജിത്ത് പാറക്കണ്ടി, 56. പഞ്ഞിക്കയിൽ-ഉമേഷ് കണിയാങ്കണ്ടി.
മുസ് ലിംലീഗ്
തളാപ്പ്-ടി.പി ജമാൽ, കക്കാട്-സി.കെ ബഷീർ, കക്കാട് നോർത്ത്-സുബൈർ കിച്ചിരി, ശാദുലിപള്ളി-വി.കെ മുഹമ്മദലി, പള്ളിപ്രം-എ. അർഷാദ്, വാരം-കെ.പി താഹിർ, അതിരകം-കെ.ടി മുർഷിദ്, എളയാവൂർ നോർത്ത്-ബിസ്മില്ല ബീബി, താഴെചൊവ്വ-പി. ഖൗലത്ത്, തിലാനൂർ-സി.വി മുസ്തഫ, ഏഴര-ടി.പി ഫസ് ലീം, പടന്ന-പി. ഷമീമ ടീച്ചർ, നീർച്ചാൽ-സി. നിസാമി, അറക്കൽ-കെ.എം സാബിറ ടീച്ചർ, ആയിക്കര-എം. സിറാജ്, കസാനക്കോട്ട-സഹദ് മാങ്കടവൻ, താണ-എം. റിഷാം, ചാലാട് സി.വി റഫ്‌ന.കോൺഗ്രസിൽ നിന്നും മുൻ മേയർ ടി ഒ മോഹനൻ, മാർട്ടിൻ ജോർജ്, സുരേഷ് ബാബു എളയാവൂർ, മുസ്ലീം ലീഗിൽ നിന്നും മേയർ മുസ്ലിഹ് മഠത്തിൽ, മുൻഡെപ്യൂട്ടി മേയർ ഷമീമ , സിയാദ് തങ്ങൾ തുടങ്ങിയവർ മത്സര രംഗത്തില്ല. നേരത്തെ നഗരസഭാ ചെയർപേഴ്സനായ റോഷ്നി ഖാലിദ് , സി. സമീർ തുടങ്ങിയവർക്ക് ഇക്കുറിലീഗ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.