ഓൺലൈൻ തട്ടിപ്പിലൂടെ തൃച്ചംബരം സ്വദേശിയിക്ക് 17 ലക്ഷം നഷ്ടപെട്ടതായി പരാതി: പൊലിസ് കേസെടുത്തു
ഓൺലൈൻ ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സ്വിറ്റ്‌സർലന്റിൽ പ്രവർത്തിച്ചുവരുന്ന അർഗോർ ഹെർഹ്യൂസ് എന്ന കമ്പനിയുടെ മെന്ററായി
Sep 16, 2026, 09:22 IST
തളിപ്പറമ്പ് :ഓൺലൈൻ ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സ്വിറ്റ്‌സർലന്റിൽ പ്രവർത്തിച്ചുവരുന്ന അർഗോർ ഹെർഹ്യൂസ് എന്ന കമ്പനിയുടെ മെന്ററായി പ്രവർത്തിച്ചുവരുന്ന ഹേമയുടെ പേരിലാണ് കേസ്. തൃച്ചംബരം താഴെ വളപ്പിൽ വീട്ടിൽ സി.ബി.ജയശീൽ(54)എന്നയാളുടെ പരാതിയിലാണ് കേസ്.
2026 ജൂൺ-30 ന് അർഗോർ ഗോൾഡ് വാല്യു ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴി ലഭിച്ച പരസ്യത്തിൽ കമ്പനിയിൽ പണം നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം 10,000 രൂപക്ക് 13,000 രൂപ ലഭിക്കും എന്ന വാഗ്ദാനം നൽകി ജൂലായ്-5 മുതൽ 12 വരെ പല തവണകളായി 17,00,991 രൂപ കൈപ്പറ്റിയെങ്കിലും വാഗ്ദാനം ചെയ്ത പണമോ നിക്ഷേപിച്ച പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.