ശബരിമല ഡ്യൂട്ടിക്ക് പോയ എ.എസ്.ഐയെ യാത്രാമധ്യേ കാണാതായെന്ന് പരാതി
ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പൊലിസ് വിഭാഗം എ.എസ്.ഐയെ ട്രെയിനില്‍ നിന്ന് കാണാതായെന്ന് പരാതി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എ.എസ്.ഐ എസ്.ഹസീം(40)നെയാണ് കാണാതായത്.
Jun 15, 2024, 15:18 IST
തളിപ്പറമ്പ്: ശബരിമലയില്‍ ഡ്യൂട്ടിക്ക് പുറപ്പെട്ട ആംഡ് പൊലിസ് വിഭാഗം എ.എസ്.ഐയെ ട്രെയിനില്‍ നിന്ന് കാണാതായെന്ന് പരാതി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എ.എസ്.ഐ എസ്.ഹസീം(40)നെയാണ് കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എ.എസ്.ഐ ആയിരുന്ന ഹസീം 13 ന് രാത്രി ഒൻപതു മണിക്ക് ശബരിമലയില്‍ ഡ്യൂട്ടിക്ക് ചേരാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയതായിരുന്നു.
എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ അന്വേഷിച്ചപ്പോൾ ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് മനസിലാവുകയായിരുന്നു. ഇതേ തുടർന്ന്
ജി.കമ്പനി ഓഫീസര്‍ കമാന്‍ഡന്റ് എ.രാജീവന്റെ പരാതിയിലാണ് തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.