കെ.എസ്.യു നേതാവിനെ സി.പി.എം ബ്രാഞ്ച് സെക്രടറി യുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി

കെ.എസ്.യു നേതാവിന് മർദ്ദനമേറ്റു. കെ.എസ്.യു ധർമ്മടം ബ്ളോക്ക് പ്രസിഡൻ്റ് വൈഷ്ണവ് മലപ്പിലായിക്കാണ് വെള്ളിയാഴ്ച്ച വൈകിട്ട് കായ ലോട് നിന്നും മർദ്ദനമേറ്റത്.

 

കൂത്തുപറമ്പ് : കെ.എസ്.യു നേതാവിന് മർദ്ദനമേറ്റു. കെ.എസ്.യു ധർമ്മടം ബ്ളോക്ക് പ്രസിഡൻ്റ് വൈഷ്ണവ് മലപ്പിലായിക്കാണ് വെള്ളിയാഴ്ച്ച വൈകിട്ട് കായ ലോട് നിന്നും മർദ്ദനമേറ്റത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിജേഷിൻ്റെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ആക്രമിച്ചു വെന്നാണ് പരാതി. തലയ്ക്കും കൈകൾക്കും പരുക്കേറ്റ വൈഷ്ണവിനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.