കണ്ണൂരിൽ തലശ്ശേരി ആഫ്റ്റർ കെയർ ഹോം അന്തേവാസിയെ കാണാതായെന്ന് പരാതി

എരഞ്ഞോളിയിലെ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ അമലിനെ ഫെബ്രുവരി 15 മുതൽ കാണാതായെന്ന് പരാതി. ആഫ്റ്റർ കെയർ ഹോം സൂപ്രണ്ടിന്റെ പരാതിയിൽ തലശ്ശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
 

തലശ്ശേരി : എരഞ്ഞോളിയിലെ ആഫ്റ്റർ കെയർ ഹോമിലെ അന്തേവാസിയായ അമലിനെ ഫെബ്രുവരി 15 മുതൽ കാണാതായെന്ന് പരാതി. ആഫ്റ്റർ കെയർ ഹോം സൂപ്രണ്ടിന്റെ പരാതിയിൽ തലശ്ശേരി ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നേരത്തെപാലക്കാട് മുട്ടികുളങ്ങര ചൈൽഡ് ഹോമിലായിരുന്നു.

അമലിന് കേൾവിക്കുറവും സംസാരശേഷി കുറവുമുണ്ട്, ഉയരം 150 സെന്റീമീറ്റർ, ഇരുനിറം,  നെറ്റികയറി നിലയിൽ കുറ്റിമുടിയാണ്, മൂക്കിന് താഴെ ഇടതുവശത്ത് കറുത്ത മറുകുമുണ്ട്. അമലിനെ കുറിച്ച് എന്തെങ്കിലുംവിവരം ലഭിക്കുന്നവർ 0490-2323352/ 9497 980881 നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.