പയ്യന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണഗാനം ; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി 

 പയ്യന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി  ടി. ഐ.മധുസൂദനനെ അപകീർത്തിപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഗാനം നിർമ്മിച്ച് പ്രചരിപ്പിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ: പി.സന്തോഷ് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. 

 

യുഡിഎഫ് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനു വേണ്ടി തയ്യാറാക്കിയ പ്രചരണ ഗാനം എൽഡിഎഫ് സ്ഥാനാർത്ഥിയെ പേരെടുത്ത് വ്യക്തിപരമായി അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ്. പ്രചരണഗാനം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും വോട്ടർമാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു വരികയാണ്.

 പയ്യന്നൂർ : പയ്യന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി  ടി. ഐ.മധുസൂദനനെ അപകീർത്തിപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഗാനം നിർമ്മിച്ച് പ്രചരിപ്പിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി അഡ്വ: പി.സന്തോഷ് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി. 

യുഡിഎഫ് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനു വേണ്ടി തയ്യാറാക്കിയ പ്രചരണ ഗാനം എൽഡിഎഫ് സ്ഥാനാർത്ഥിയെ പേരെടുത്ത് വ്യക്തിപരമായി അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ്. പ്രചരണഗാനം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും വോട്ടർമാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു വരികയാണ്. ഇത് അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്നും യു.ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഡ്വ: പി. സന്തോഷ് ആവശ്യപ്പെട്ടു.