സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ഒരിക്കലും പടരില്ല: ജിഫ് രി തങ്ങള്‍ 

സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ലോകാവസാനം വരെ ചേര്‍ക്കപ്പെടുന്ന ഒരവസ്ഥയുമുണ്ടാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് ര മുത്തുക്കോയ തങ്ങള്‍ പറഞ്ഞു

 

കണ്ണൂര്‍: സമസ്തയിലേക്ക് വര്‍ഗീയതയും അപരമതവിദ്വേഷവും ലോകാവസാനം വരെ ചേര്‍ക്കപ്പെടുന്ന ഒരവസ്ഥയുമുണ്ടാകില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് ര മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജിഫ് രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. പരിശുദ്ധ ദീനില്‍ പരിവര്‍ത്തനം നടത്താനുള്ള ശ്രമമുണ്ടായപ്പോഴാണ് അന്നത്തെ പണ്ഡിതര്‍ രൂപീകരിച്ച പ്രസ്ഥാനമാണ് സമസ്ത.

ഇത് അടിസ്ഥാനമുള്ള സംഘടനയാണ്. ആരോടും വിദ്വേഷമില്ല. എതിര്‍പ്പുമില്ല. സമസ്തയുടെ ആശയത്തിന് പ്രാധാന്യമുണ്ട്. സമസ്തയുടെ ആശയത്തെ വിമാര്‍ശിക്കുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടാകും. വ്യക്തികളോട് സമസ്ത എതിര്‍പ്പുണ്ടാവേണ്ട ആവശ്യമില്ലെന്നും തങ്ങള്‍ പറഞ്ഞു. അസ് ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനായി. എ.കെ അബ്ദുല്‍ ബാഖി സ്വാഗതം പറഞ്ഞു.