പാലത്തായി കേസിലെ പ്രതിക്ക് ജാമ്യം: അതിജീവിതയ്ക്ക് നീതി ലഭിക്കാൻ ജനാധിപത്യ മഹിളാ അസോ. കളക്ടറേറ്റ് മാർച്ച് നടത്തും
പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാജനാധിപത്യ മഹിളാ അസോസിയേഷൻ(എ ഐ ഡി ഡബ്ലു എ) സപ്തംബർ അഞ്ചിന് കണ്ണൂർ കലക്ട്രേറ്റ് മാർച്ചും പ്രതിഷേധ
കണ്ണൂർ:പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാജനാധിപത്യ മഹിളാ അസോസിയേഷൻ(എ ഐ ഡി ഡബ്ലു എ) സപ്തംബർ അഞ്ചിന് കണ്ണൂർ കലക്ട്രേറ്റ് മാർച്ചും പ്രതിഷേധ ധർണയും നടത്തുമെന്ന് അഖിലേന്ത്യാ ജോയൻ്റ് സെക്രട്ടറി എൻ സുകന്യ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബി ജെ പി നേതാവായ സ്കൂൾ അദ്ധ്യാപകൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ശുചി മുറിയിൽ കൊണ്ട് പോയിപീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് കോടതി ശിക്ഷിക്കപ്പെട്ടതായിരുന്നു. ശിക്ഷിക്കപ്പെട്ട് ഒൻപത് മാസമായപ്പോഴേക്കുംയു ഡി എഫ് സർക്കാറിന്റെ സഹായത്തോടെയാണിപ്പോൾ പ്രതി ജാമ്യത്തിലിറങ്ങിയതെന്നും സുകന്യആരോപിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ നൽകാൻ തയ്യാറാവുക,
അതിക്രമത്തിനിരയായ കുട്ടിക്ക് നീതി ലഭിക്കുക, ജാമ്യം ലഭിക്കാ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എ ഐ ഡി ഡബ്ലു എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്തംബർ അഞ്ചിന് രാവിലെപത്ത് മണിക്ക് കലക്ട്രേറ്റ് മാർച്ച് നടത്തുന്നതെന്ന് സുകന്യ പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ശിക്ഷിക്കപെട്ട കേസിലെ പ്രതി യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസങ്ങൾ കഴിയുമ്പോഴെക്കും പുറത്തിറങ്ങി. യുഡിഎഫ് , ബി ജെ പി ഡീലി ൻ്റെ ഭാഗമായാണ് വിചാരണ വേളയിൽ പ്രൊസിക്യൂഷനായി ജൂനിയർ അഭിഭാഷകൻ ഹാജരായ തെന്നും എൻ സുകന്യ പറഞ്ഞു. ജനാധിപത്യ മഹിളാ അസോ. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സി രജനി, സെക്രട്ടറി പി കെ ശ്യാമള, കെ പി വി പ്രിയ, ടി ഷബ്ന എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.