കണ്ണൂരിൽ നിയന്ത്രണം വിട്ട വാഹനമിടിച്ചു  കോഫി ഹൗസ് ജീവനക്കാരനായ യുവാവ് മരിച്ചു

കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ചു മരിച്ചു.

 

കണ്ണൂർ :കണ്ണൂർ നഗരത്തിൽ നിന്നും ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കോഫി ഹൗസ് ജീവനക്കാരനായ യുവാവ് വാഹനമിടിച്ചു മരിച്ചു. ചെങ്ങളായിപെരിങ്കോന്നിലെ ഐ എം ശ്രീരാജാണ് (42) ദാരുണമായി മരിച്ചത് .

ഞായറാഴ്ച്ച പുലർച്ചെ ജോലി കഴിഞ്ഞ് താമസിക്കുന്ന മുറിയിലേക്ക് കാൽനടയായി പോവുമ്പോൾ കണ്ണൂർ - കാസർകോട്  ദേശീയ പാതയിലൂടെനിയന്ത്രണം വിട്ടെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഉടൻ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല കണ്ണൂർ കാൽ ടെക്സിലെ കോഫി ഹൗസ് ജീവനക്കാരനാണ് ശ്രീരാജ് . പരേതനായ ജനാർദ്ദനൻ - ശകുന്തള ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: കവിത ( തളിപ്പറമ്പ് സഹകരണ ആശുപത്രി ) ശ്രീകുമാർ (ഇരിട്ടി ) പരേതരായ പ്രമീള സന്തോഷ്.