ട്രാക്കിൽ തെങ്ങ് വീണു ; കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ തടസപ്പെട്ടു
മടപ്പള്ളിയിൽ ട്രാക്കിൽ തെങ്ങ് വീണ് ട്രെയിൻ സർവീസുകൾ ഒന്നര മണിക്കൂറോളം തടസപ്പെട്ടു.കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകളാണ് തടസ്സപ്പെട്ടത്.
May 25, 2025, 10:31 IST
തലശേരി : മടപ്പള്ളിയിൽ ട്രാക്കിൽ തെങ്ങ് വീണ് ട്രെയിൻ സർവീസുകൾ ഒന്നര മണിക്കൂറോളം തടസപ്പെട്ടു.കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകളാണ് തടസ്സപ്പെട്ടത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സമ്പർക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു.
കണ്ണൂർ ഭാഗത്തേക്കുള്ള സർവീസുകളാണ് തടസ്സപ്പെട്ടത്. കണ്ണൂർ സ്‌പെഷ്യൽ എക്സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂർ സ്റ്റേഷനിലും പിടിച്ചിട്ടു. ട്രാക്കിൽ വീണ തെങ്ങ് മുറിച്ചു മാറ്റുകയും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്ത ശേഷം സർവീസുകൾ പുനരാരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി. ഒന്നര മണിക്കൂറോളമാണ് യാത്രക്കാർ ഇതുകാരണം വൈകിയത്.