കണ്ണൂരില്‍ കടന്നല്‍ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

തെങ്ങ് കയറ്റുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

 

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടുന്നതിനായി സജി തെങ്ങില്‍ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നല്‍ കൂട്ടത്തില്‍ നിന്ന് കുത്തേറ്റത്.

കണ്ണൂർ : തെങ്ങ് കയറ്റുന്നതിനിടെ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങയിടുന്നതിനായി സജി തെങ്ങില്‍ കയറിയതായിരുന്നു. ഈ സമയത്താണ് കടന്നല്‍ കൂട്ടത്തില്‍ നിന്ന് കുത്തേറ്റത്. ആദ്യം പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് സജി മരണത്തിന് കീഴടങ്ങി.