കണ്ണൂര്‍ തില്ലങ്കേരിയില്‍ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖൻ പാമ്പ്
കണ്ണൂര്‍ തില്ലങ്കേരിയില്‍ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖൻ പാമ്പ്. തില്ലങ്കേരി പഞ്ചായത്തിലെ പത്താം വാർഡിലെ മുനീർ ഫൈസിയുടെ ഷാമില മൻസില്‍ വീട്ടില്‍ രാത്രി 12.30ഓടെയാണ് സംഭവം.
ആദ്യം പൂച്ചക്കുഞ്ഞിനെ മൂർഖൻ കൊന്നു. തള്ളപ്പൂച്ചയുടെ അടുത്തേക്ക് മൂർഖൻ എത്തിയതോടെയാണ് അടുക്കളയില്‍നിന്ന് പൂച്ചയുടെ അസാധാരണ കരച്ചിലുണ്ടായതെന്നും ഫൈസല്‍ പറഞ്ഞു
കണ്ണൂർ: കണ്ണൂര്‍ തില്ലങ്കേരിയില്‍ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖൻ പാമ്പ്. തില്ലങ്കേരി പഞ്ചായത്തിലെ പത്താം വാർഡിലെ മുനീർ ഫൈസിയുടെ ഷാമില മൻസില്‍ വീട്ടില്‍ രാത്രി 12.30ഓടെയാണ് സംഭവം.
വീട്ടുകാരുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. സമീപത്തുനിന്ന് കിട്ടിയ വലിയൊരു പലകയിട്ട് കഞ്ഞിക്കലത്തിനു മുകളില്‍ അടപ്പിട്ടപോലെ വെച്ചു. ഇരിട്ടി താല്‍ക്കാലിക സെക്ഷനിലെ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോടിനെ വിവരമറിയിച്ചു.
ഒരുമണിയോടെ ഇയാളെത്തി പാമ്പിനെ പിടികൂടി കൊട്ടിയൂർ വനത്തില്‍ തുറന്നുവിട്ടു. പൂച്ചയെ പിടിക്കാനാണ് മൂർഖൻ അകത്തുകയറിയതെന്ന് ഫൈസല്‍ പറഞ്ഞു. അടുക്കള വാതിലിന്റെ ഗ്രില്‍സിനടയിലൂടെയാണ് പാമ്പ് കയറിയത്.
ആദ്യം പൂച്ചക്കുഞ്ഞിനെ മൂർഖൻ കൊന്നു. തള്ളപ്പൂച്ചയുടെ അടുത്തേക്ക് മൂർഖൻ എത്തിയതോടെയാണ് അടുക്കളയില്‍നിന്ന് പൂച്ചയുടെ അസാധാരണ കരച്ചിലുണ്ടായതെന്നും ഫൈസല്‍ പറഞ്ഞു