താഴെ ചൊവ്വയിൽ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കയറി കൂടിയ മൂർഖനെ മാർക്ക് പ്രവർത്തകർ പിടികൂടി
കണ്ണൂർ നഗരത്തിനടുത്തെതാഴെ ചൊവ്വയിൽ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കയറി കൂടിയ മൂർഖനെ മാർക്ക് പ്രവർത്തകർ സാഹസികമായി പിടികൂടി. കാറിൻ്റെ പിൻവശത്തെ ടയറിന് സമീപമുള്ള മാറ്റിനുള്ളിലാണ് പാമ്പ് ഇഴഞ്ഞെത്തി കയറി കൂടിയത്.
കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെതാഴെ ചൊവ്വയിൽ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കയറി കൂടിയ മൂർഖനെ മാർക്ക് പ്രവർത്തകർ സാഹസികമായി പിടികൂടി. കാറിൻ്റെ പിൻവശത്തെ ടയറിന് സമീപമുള്ള മാറ്റിനുള്ളിലാണ് പാമ്പ് ഇഴഞ്ഞെത്തി കയറി കൂടിയത്. താഴെ ചൊവ്വ റോഡരികിൽ ഉടമയായ പള്ളി പൊയിൽ സ്വദേശിമനോജ് കാർ നിർത്തിയിട്ട് ചായ കുടിക്കാൻ പോയതായിരുന്നു ഇതിനിടെയാണ് ഇഴഞ്ഞെത്തിയ പാമ്പ് കാറിൻ്റെ ടയറിലൂടെ കയറിയത് ഇതു കണ്ട ഓട്ടോ തൊഴിലാളികളും നാട്ടുകാരിൽ ചിലരും ഉടമയെ വിവരം അറിയിക്കുകയായിരുന്നു .ഇതേ തുടർന്നാണ് മാർക്ക് പ്രവർത്തകനും ഫോറസ്റ്റ് റസ്ക്യൂവേറ്ററുമായ ജിഷ്ണു പനങ്കാവിനെ വിവരമറിയിച്ചത്.
ജിഷ്ണുവുംമാർക്ക് പ്രവർത്തകനായ സനലിൻ്റെ സഹായത്തോടെ വെള്ളിയാഴ്ച്ച രാത്രി 9.30 ഓടെ കാറിൻ്റെ പിൻവശത്തെ ടയർ ഊരി മാറ്റിയാണ് മൂർഖനെ പുറത്തെടുത്തത്. ഇതിനു ശേഷം പാമ്പിനെ പിടികൂടി അതിൻ്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു. മാർക്ക് പ്രവർത്തകൻ ജിഷ്ണു പനങ്കാവിൻ്റെ നേതൃത്വത്തിൽ അര മണിക്കൂറോളമാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡരികിലെ ചതുപ്പിൽ നിന്നാണ് മൂർഖൻ കയറി കൂടിയതെന്ന് സംശയിക്കുന്നു.