കടലാക്രമണഭീഷണി: കണ്ണൂര്‍ ജില്ലയിലെ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്ന് ദിവസം പ്രവേശനം നിരോധിച്ചു

കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍  കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെക്ക് വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുംമൂന്ന് ദിവസത്തേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കടലോര മേഖലകളിലേക്ക്പ്രവേശനം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ അറിയിച്ചു.കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും. 
 

 കണ്ണൂര്‍:കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍  കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെക്ക് വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുംമൂന്ന് ദിവസത്തേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കടലോര മേഖലകളിലേക്ക്പ്രവേശനം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ അറിയിച്ചു.കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും. 

ഇതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അതത് തഹസില്‍ദാര്‍മാര്‍ക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  നിര്‍ദ്ദേശം  നൽകിയുട്ടുണ്ട് .

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍  നൽകിയുട്ടുണ്ട് . മൂന്ന് ദിവസത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടകുന്നതുവരെ  കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും  ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം മുഴപ്പിലങ്ങാട് ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിര്‍ത്തിയിട്ടുണ്ട്. 

 ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുന്നുള്ള  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് താല്‍കാലികമായി അഴിച്ചെടുത്തു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഡിടിപിസി അറിയിച്ചു.  ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനുമുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കണമെന്നും  ഡിടിപിസി അറിയിച്ചു.