മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ. ശേഖരൻ പുരസ്‌കാരം പി.വി. ബാലകൃഷ്ണന് സമ്മാനിക്കും

കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള 2026 ലെ സി.കെ. ശേഖരൻ  സ്മാരക പുരസ്കാരത്തിന് കൂത്തുപറമ്പ് പത്തലായി കുഞ്ഞിക്കണ്ണൻ മെമ്മോറിയൽ റൂറൽ ലൈബ്രറി പ്രസിഡണ്ട് പി.വി. ബാലകൃഷ്ണൻ അർഹനായി.

 


 പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള 2026 ലെ സി.കെ. ശേഖരൻ  സ്മാരക പുരസ്കാരത്തിന് കൂത്തുപറമ്പ് പത്തലായി കുഞ്ഞിക്കണ്ണൻ മെമ്മോറിയൽ റൂറൽ ലൈബ്രറി പ്രസിഡണ്ട് പി.വി. ബാലകൃഷ്ണൻ അർഹനായി. ആറു പതീറ്റാണ്ടിലേറെയായി ഗ്രന്ഥശാലാ പ്രവർത്തന രംഗത്തുള്ള ബാലകൃഷ്ണൻ കലാ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ നിറ സാന്നിധ്യമാണ് ദേശീയ അധ്യാപക അവാർഡ് ജേതാവാണ്. 

അധ്യാപക അവാർഡ് ജേതാവും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സാരഥിയുമായിരുന്ന സി.കെ. ശേഖരൻ്റെ സ്‌മരണക്ക് ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് 2013 മുതൽ പുരസ്‌കാരം നൽകി വരുന്നുണ്ട്. 10000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡായി നൽകുന്നത്. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലാണ് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പുരസ്‌കാര സമർപ്പണം ശേഖരൻ  ചരമ വാർഷികത്തോടനുബന്ധിച്ച് മെയ് 24 ഞായറാഴ്ച വൈകുന്നേരം സഞ്ജയൻ ഗ്രന്ഥാലയത്തിൽ വെച്ച് കേരള കേന്ദ്ര സർവകലാശാലയിലെ ഡോ.അമൃത് . ജി കുമാർ നിർവഹിക്കും. പയ്യന്നൂർനിയുക്ത എം.എൽ എ വി .കുഞ്ഞികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ അധ്യക്ഷത വഹിക്കും.