സി.കെ പണിക്കർ സ്മാരക പുരസ്കാരം പിന്നണി ഗായിക എൻ.ലതികയ്ക്ക് സമ്മാനിക്കും

ഈ വർഷത്തെ സി.കെ.പണിക്കർ സ്‌മാരക 'വൈഖരീയം പുരസ്ക്‌കാരം' സുപ്രസിദ്ധ ചലചിത്ര പിന്നണിഗായികയും സംഗീതാധ്യാപികയുമായ എൻ ലതികയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: ഈ വർഷത്തെ സി.കെ.പണിക്കർ സ്‌മാരക 'വൈഖരീയം പുരസ്ക്‌കാരം' സുപ്രസിദ്ധ ചലചിത്ര പിന്നണിഗായികയും സംഗീതാധ്യാപികയുമായ എൻ ലതികയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.കെ പണിക്കർ സ്‌മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വൈഖരി ശ്രുതി മണ്ഡപത്തിൽ വെച്ച് ആഗസ്ത് 15 വെള്ളി യാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന 24-ാമത് സി.കെ.പണിക്കർ ഭാഗവതർ അനുസ്‌മരണ സമ്മേളന ചടങ്ങിൽ പുരസ്ക‌ാരം നൽകും. ചലച്ചിത്ര ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന ലതിക ടീച്ചർ 1976-ൽ അഭിനന്ദനം എന്ന ചിത്രത്തിൽ "പുഷ്‌പതൽപത്തിൽ നീ വീണുറങ്ങി" എന്ന ഗാനത്തിലൂടെയാണ് ചലചിത്രഗാന രംഗത്തിലേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി മുന്നൂറിൽ ഏറെ ചിത്രങ്ങളിൽ ലതിക ടീച്ചർ ഗാനമാലപിച്ചു.

 'കാതോടു കാതോരം തേൻ ചോരുമാ മന്ത്രം' (കാതോടു കാതോരം), 'പൊൻപുലരൊളി പൂവിതറിയ കളീന്ദിയാടുന്ന' (ഇത്തിരി പുവേ ചുവന്നപൂവേ), 'ദും ദും ദും ദുന്തുഭിനാദം" (വൈശാലി), 'അതിരലിയും കരകവിയും (ഗപ്പി) തുടങ്ങി മലയാളികൾ എന്നുമോർക്കുന്ന ഒട്ടേറെ ഗാനങ്ങൾ ലതിക ടീച്ചറുടെതായുണ്ട്. ചിത്രം, താളവട്ടം, വന്ദനം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ജനപ്രിയമായ ഹമ്മിങ്ങുകളും ലതികടീച്ചറുടേതാണ്. രാഗതരംഗിണി, ഹൃദയരാഗ തന്ത്രിമീട്ടി എന്നി പുസ്‌തകളുടെ രചയ താവുമാണ്. തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത കോളേജിലെ സംഗീതാധ്വപികയായിരുന്ന ലതി ടീച്ചർ 2015 ൽ വിരമിച്ചു.

10000 രൂപയും പ്രശംസാപത്രവും സ്നേഹോപഹാരവും അടങ്ങുന്ന 24-ാമത് വൈഖരി പുരസ്ക്കാരം സംഗീതരംഗത്തെ സമഗ്രസംഭാവനയക്ക് എൻ ലതിക ടീച്ചർക്ക് സി.കെ.പണിക്കർ ഭാഗ™ സ്‌മാരക ട്രസ്റ്റ് കുടുംബാംഗങ്ങൾ നൽകിയാദരിക്കും. ആനക്കൈ ബാലകൃഷ്‌ണൻ്റെ അദ്ധ്യക്ഷത നടക്കുന്ന ചടങ്ങ് ഫിലിം ഡയറക്‌ടർ ബഷീർ കഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. സംഗീതര ഡോ.കാഞ്ഞങ്ങാട് സി. രാമചന്ദ്രൻ അനുസ്‌മരണ പ്രഭാഷണം നടത്തുന്നു. തുടർന്ന് ലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വാർത്താ സമ്മേളനത്തിൻ ട്രസ്റ്റ് ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ , സി. രാമചന്ദ്രൻ, സി.കെ ഭാനുമതി ടീച്ചർ, സംഗീത സംവിധായകൻ മണികണ്ഠദാസ്, സദാനന്ദൻ അമ്പലപുറം  എന്നിവർ പങ്കെടുത്തു.