ഓർമ്മകൾക്ക് ലാൽ സലാം:അന്തരിച്ച സി.പി.എം നേതാവ് സി.കെകുഞ്ഞിരാമന് ജന്മനാടിൻ്റെ വിട
സിപി എം എടക്കാട് ഏരിയാ കമ്മിറ്റി അംഗമായ സി കെ കുഞ്ഞിരാമന് (74) ജന്മനാടിൻ്റെ വിട.
വെള്ളച്ചാൽ :സിപി എം എടക്കാട് ഏരിയാ കമ്മിറ്റി അംഗമായ സി കെ കുഞ്ഞിരാമന് (74) ജന്മനാടിൻ്റെ വിട. തിങ്കളാഴ്ച്ച രാവിലെ പത്തുമണി വരെ സ്വവസതിയായ ബാവോട്ടെ നന്മയിലും തുടർന്ന് 11 മണി വരെ വെള്ളച്ചാലിലെ സി.പി.എം മക്രേരി ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിലും പൊതുദർശനത്തിന് വെച്ചു. വിവിധ കക്ഷി നേതാക്കളും ബഹുജനങ്ങളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സി.കെയ്ക്ക് അന്തിമോപചാരമർപ്പിച്ചു. സി.പി.എം നേതാക്കളായ ''സ്പീക്കർ എ എൻ ഷംസീർ, കെ.പി സഹദേവൻ, പി. ശശി, എം.സുരേന്ദ്രൻ, മമ്പറം ദിവാകരൻ, വി. സുരേന്ദ്രൻ മാസ്റ്റർ, എം.കെ. മുരളി' എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
തലച്ചോറിലെ രക്തസ്രാവം കാരണം അസുഖ ബാധി തനായി മൂന്ന്ദിവസം മുൻപാണ് ചാലയിലെ മിമ്സ് ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് അന്ത്യം. തെരഞ്ഞെടുപ്പ് രംഗത്ത് മരിക്കുന്നതിന് മുൻപെ സജീവമായിരുന്നു സി.കെ. കുഞ്ഞിരാമൻ അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം പെരളശേരി പഞ്ചായത്തിലെ സി.പി.എമ്മിനും ബഹുജനങ്ങൾക്കും കനത്ത നഷ്ടമായി മാറി.സിഐടിയു എടക്കാട് ഏരിയാ സെക്രട്ടറി. ജില്ലാ കമ്മിറ്റി അംഗം, പി.എഫ് പെൻഷനേഴ്സ് യൂണിയൻ എടക്കാട് ഏരിയാ സെക്രട്ടറി, സ്കൂൾ പാചക തൊഴിലാളി യൂനിയൻ എടക്കാട് എരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തി ച്ചു വരികയായിരുന്നു.
രണ്ടുതവണ പെരളശേരി പഞ്ചായത്ത് അംഗമായിരു ന്നു. സ്റ്റാൻഡിങ് കമ്മിറ്റി അംഗം, വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾവഹിച്ചു. സി.പി.എം ബാവോഡ് ബ്രാഞ്ച് സെക്രട്ടറി, മക്രേരി ലോക്കൽ സെക്രട്ടറി 'പെരളശേരി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തിരാവസ്ഥ യിത്ര പൊലിസിൻ്റെ ക്രൂര മർദ്ദനത്തിനിരയായിട്ടുണ്ട്. മികച്ചസഹകാരിയാണ്. പെരളശേരി സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്. പെരളശേരി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.. സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പെരളശേരി ഗ്രാമ പഞ്ചായത്ത് കുഴിക്കിലായി ശ്മാശനത്തിൽ നടത്തി. തുടർന്ന് വെള്ളച്ചാലിൽ സർവകക്ഷി നേതാക്കൾ പങ്കെടുത്ത അനുശോചന യോഗവും നടന്നു.
ഭാര്യ 'കെ 'ശൈലജ. മക്കൾ: കെ.ഷിജു (സി.പി.എം പരിയാരം ബ്രാഞ്ച് അംഗം, കേരള സെയിൽ ഹെഡ് ആര്യവൈദ്യ ഫാർമസി ) കെ. നി ജു (സി.പി.എം ബാവോഡ് ബി ബ്രാഞ്ച് സെക്രട്ടറി, പെരളശേരി സഹകരണ ബാങ്ക്) മരുമക്കൾ: ലിഷ (മുഴപ്പാല ) നിമിഷ (നരിക്കോട്) സഹോദരങ്ങൾ: പരേതരായ കുമാരൻ, വിജയൻ.