കണ്ണൂർ കോര്‍പറേഷനില്‍ സിറ്റി ഗ്യാസ് ; ഡിസംബറില്‍ 5,000 കണക്ഷൻ കൂടി നൽകും

സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഡിസംബറോടെ 5,000 വീടുകള്‍ക്ക് ഗ്യാസ് കണക്ഷൻ നല്‍കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. കോർപറേഷനിലെ 15,000 കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഇതിനകം

 

ജില്ലയില്‍ ആദ്യമായി വീടുകളിലേക്ക് കണക്ഷൻ നല്‍കിയത് 2022 നവംബർ ഒന്നിനാണ്

കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഡിസംബറോടെ 5,000 വീടുകള്‍ക്ക് ഗ്യാസ് കണക്ഷൻ നല്‍കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. കോർപറേഷനിലെ 15,000 കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഇതിനകം 11,000 രജിസ്ട്രേഷനുകള്‍ പൂർത്തീകരിച്ചു. അടുത്ത മേയ് മാസത്തോടെ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതുതായി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഡിസംബർ ആദ്യവാരത്തോടെ ഗ്യാസ് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനകം 1500 ഓളം ഗാർഹിക ഉപഭോക്താക്കള്‍ പണമടച്ചിട്ടുണ്ട്.

കണക്ഷനുകളുടെ വേഗത്തിലുള്ള വിതരണത്തിനാവശ്യമായ പൈപ്പ് ലൈൻ സംവിധാനം നഗരത്തിലെത്തി കഴിഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍), ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിതമായ പോളിയെത്തിലീൻ പൈപ്പിലൂടെയാവും വീടുകളില്‍ ഗ്യാസ് ലഭിക്കുന്നത്. തടസ്സമില്ലാതെ പാചകവാതകം ലഭ്യമാകുമെന്നതാണ്‌ പദ്ധതിയുടെ ഗുണം. ജില്ലയില്‍ ആദ്യമായി വീടുകളിലേക്ക് കണക്ഷൻ നല്‍കിയത് 2022 നവംബർ ഒന്നിനാണ്