സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ നൽകാം

രാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ പൗരൻമാർക്ക് ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ പോർട്ടലിൽ നൽകാം. സെൽഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലിൽ കയറിയാണ് 34 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടത്.പിന്നീട് സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർ വീട്ടിൽ എത്തുമ്പോൾ പോർട്ടലിൽ നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുകയും പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന നമ്പർ കൈമാറുകയും വേണം.

 

കണ്ണൂർ: രാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ പൗരൻമാർക്ക് ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ പോർട്ടലിൽ നൽകാം. സെൽഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലിൽ കയറിയാണ് 34 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകേണ്ടത്.പിന്നീട് സെൻസസിന്റെ ഭാഗമായി എന്യൂമറേറ്റർ വീട്ടിൽ എത്തുമ്പോൾ പോർട്ടലിൽ നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുകയും പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോൾ ലഭിക്കുന്ന നമ്പർ കൈമാറുകയും വേണം. പിന്നീട് അത്രയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വീണ്ടും നൽകേണ്ടതില്ല. എന്യൂമറേറ്റർമാർ എച്ച് എൽ ഒ ആപ്പ് വഴിയാണ് ഉത്തരങ്ങൾ അപ് ലോഡ് ചെയ്യുക. പോർട്ടലിൽ കൊടുത്ത ഉത്തരങ്ങൾ തെറ്റിപ്പോയിട്ടുണ്ടെങ്കിൽ എന്യൂമറേറ്റർക്ക് മുന്നിൽ തിരുത്തി നൽകാം.

ഇതിന് ശേഷം സെൻസസിന്റെ ആദ്യഘട്ടം ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെ നടക്കും. ഈ ഘട്ടത്തിൽ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് നിർണയിക്കുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ സംബന്ധിച്ച സെൻസസ് നടക്കുക. ഇത് 2027 ഫെബ്രുവരി മാസം ആരംഭിക്കും. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തേതും രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസുമാണിത്.സെൻസസ് മുഖേന സർക്കാർ ശേഖരിക്കുന്ന ഡാറ്റ അതീവ രഹസ്യസ്വഭാവമുള്ളതായിരിക്കും. ഇവ വിവരാവകാശ അപേക്ഷ, ഇന്ത്യൻ എവിഡൻസ് ആക്റ്റ് തുടങ്ങിയ ഒരു നിയമപ്രകാരവും ലഭ്യമാകില്ല.

ജില്ലയിൽ ജില്ലാകലക്ടറാണ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. ഇതിന് കീഴിൽ എ.ഡി.എം ജില്ലാ സെൻസസ് ഓഫീസറായും അഡീഷണൽ /ഡെപ്യൂട്ടി സെൻസസ് ഓഫീസർമാരും സബ്ഡിവിഷൻ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, എന്യുമറേറ്റർ, സൂപ്പർവൈസർമാർ എന്നിവരും പ്രവർത്തിക്കുന്നു.
ഭാരത സെൻസസ് 2027 ന്റെ ഭാഗമായി ഫീൽഡ് ലെവൽ പരിശീലകർക്കുള്ള പരിശീലന പരിപാടി ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.