കണ്ണൂരിലെ ചേടിച്ചേരി ചുഴലി ഭഗവതിക്ഷേത്രത്തിൽ പ്രഥമ ഭാഗവതസപ്താഹയജ്ഞത്തിന് തിരക്കേറുന്നു

ഇരിക്കൂർ ചേടിച്ചേരി ചുഴലി ഭഗവതിക്ഷേത്രത്തിൽ പ്രഥമ ഭാഗവതസപ്താഹയജ്ഞത്തിന് തിരക്കേറുന്നു. ഞായറാഴ്ച ഉച്ചയോടെ സപ്താഹത്തിന് സമാപനമാകും  വി.എം. കൃഷ്ണകുമാർ പയ്യന്നൂരാണ് യജ്ഞാചാര്യൻ .നവംബർ 24 മുതൽ  എല്ലാ ദിവസവും രാവിലെ സഹസ്രനാമപാരായണം, ഭാഗവതപാരായണം, ഭാഗവതപ്രഭാഷണം എന്നിവ ഉണ്ടായി. യജ്ഞവേദിയിൽ ഭക്തർക്ക് അർച്ചനകൾ നേരാൻ പ്രത്യേക സൗകര്യം ഒരുക്കിയിറ്റുണ്ടായിരുന്നു.

 

കണ്ണൂർ : ഇരിക്കൂർ ചേടിച്ചേരി ചുഴലി ഭഗവതിക്ഷേത്രത്തിൽ പ്രഥമ ഭാഗവതസപ്താഹയജ്ഞത്തിന് തിരക്കേറുന്നു. ഞായറാഴ്ച ഉച്ചയോടെ സപ്താഹത്തിന് സമാപനമാകും  വി.എം. കൃഷ്ണകുമാർ പയ്യന്നൂരാണ് യജ്ഞാചാര്യൻ .നവംബർ 24 മുതൽ  എല്ലാ ദിവസവും രാവിലെ സഹസ്രനാമപാരായണം, ഭാഗവതപാരായണം, ഭാഗവതപ്രഭാഷണം എന്നിവ ഉണ്ടായി. യജ്ഞവേദിയിൽ ഭക്തർക്ക് അർച്ചനകൾ നേരാൻ പ്രത്യേക സൗകര്യം ഒരുക്കിയിറ്റുണ്ടായിരുന്നു.

സർവ്വഐശ്വരപൂജ, ഉണ്ണി ഊട്ട്, വിദ്യാഗോപാലമന്ത്രാർച്ചന , രുഗ്മിണി സ്വയംവരം ഘോഷയാത്ര, തുടങ്ങി വിവിധ ചടങ്ങുകങ്ങാണ് സപ്താഹത്തിൽയഞ്ജത്തിൽ നടന്നത്. എസ് കെ സുധാകരൻ, ശ്രീലത ചേടിച്ചേരി, പെരിഗമന ശങ്കരൻ നമ്പൂതിരി ആലമ്പടമ്പ തുടങ്ങിവരാണ് സഹ ആചാര്യൻന്മാർ 30-ന് ഉച്ചയ്ക്ക് നടക്കുന്ന യജ്ഞസമർപ്പണ ചടങ്ങുകളുടെ ഭാഗമായി സമർപ്പണപൂജ, അവഭൃത സ്നാനം, അഷ്ടോത്തര അർച്ചന, മംഗളാരതി എന്നിവ ഉണ്ടാകും. നിരവധി പേരാണ് സപ്താഹത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തിയത്.