തളിപ്പറമ്പിൽ ക്രിസ്‌മസ് കരോൾ തുക ചികിത്സാ സഹായത്തിന് നൽകിയ കുട്ടികൾക്ക് നാടിൻ്റെ അനുമോദനം 

ക്രിസ്മ‌സ് കരോൾ നടത്തി കിട്ടിയ തുക മയ്യിലിലെ ലിക്ഷിത് ചികിത്സാ സഹായ കമ്മിറ്റിക്ക് നൽകിയ കരിമ്പം പനക്കാടെ 11 കുട്ടികളെ നാട്ടുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ് കാർത്തിക്, ദേവനന്ദ്, എ അഭിനന്ദ്, അഭിരാജ് പി.ദിവാകരൻ,

 

 തളിപ്പറമ്പ :  ക്രിസ്മ‌സ് കരോൾ നടത്തി കിട്ടിയ തുക മയ്യിലിലെ ലിക്ഷിത് ചികിത്സാ സഹായ കമ്മിറ്റിക്ക് നൽകിയ കരിമ്പം പനക്കാടെ 11 കുട്ടികളെ നാട്ടുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ് കാർത്തിക്, ദേവനന്ദ്, എ അഭിനന്ദ്, അഭിരാജ് പി.ദിവാകരൻ, പി.വി സൈനേഷ്, പി പി ജെറിൻരാജ് എം.ആരോൺ, കാശിനാഥ് കെ മഹേഷ്, എം.ഷാരോൺ, ആദിഷ് സൂര്യ എന്നിവരായിരുന്നു ഇവർക്ക് കരോൾ നടത്തി ലഭിച്ച തുക ലിക്ഷിതിൻ്റെ ചികിത്സക്കായി നൽകിയത്.   

പനക്കാട് നടന്ന അനുമോദന യോഗത്തിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.പി.രമേശൻ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. വാർഡ് അംഗം പി അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി മാധവൻ, രതി പനക്കാട്, കെ വി ബാലൻ, കെ ഷിബു എന്നിവർ പ്രസംഗിച്ചു.