ചിറക്കൽ മൃഗാശുപത്രിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ചിറക്കൽ മൃഗാശുപത്രിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തളിയിൽ എ കെ ജി സ്മാരക വായനശാലയ്ക്കു സമീപം വെങ്കൽ പറമ്പ് താമസിക്കുന്ന എൻ പ്രദീപനാണ് (55)മരിച്ചത്.

 

ചിറക്കൽ : ചിറക്കൽ മൃഗാശുപത്രിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തളിയിൽ എ കെ ജി സ്മാരക വായനശാലയ്ക്കു സമീപം വെങ്കൽ പറമ്പ് താമസിക്കുന്ന എൻ പ്രദീപനാണ് (55)മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് ഓഫീസ് അറ്റൻഡറാക പ്രദീപനെ ചിറക്കൽ മൃഗാശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അവിവാഹിതനാണ്. തളിയിൽ സെലക്റ്റഡ്ആർട്സ് ആൻഡ് സ്പോർടസ് ക്ളബ്ബ് സജീവ പ്രവർത്തകനാണ് സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മാങ്ങാട്ട് പറമ്പ സമുദായ ശ്മശാനത്തിൽ.