ചിറക്കൽ കോവിലകം ഗീതാ വർമ്മ നിര്യാതയായി
ചിറക്കൽ കോവിലകം ഗീതാ വർമ്മ (66-പുതിയ കൊട്ടാരം) നിര്യാതയായി. തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ പരേതനായ ആർ. രവിവർമ്മ (തമ്പുരാൻ ഗുരുസ്വാമി)യുടെയും ചിറക്കൽ കോവിലകം വലിയ തമ്പുരാട്ടി ചന്ദ്രമതി തമ്പുരാട്ടിയുടെയും മകളാണ്. പരേതനായ പി. കെ. ഇ. രാജ (തിരുവണ്ണൂർ കോവിലകം) ആണ് ഭർത്താവ്.
Mar 9, 2026, 13:37 IST
ചിറക്കൽ :ചിറക്കൽ കോവിലകം ഗീതാ വർമ്മ (66-പുതിയ കൊട്ടാരം) നിര്യാതയായി. തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ പരേതനായ ആർ. രവിവർമ്മ (തമ്പുരാൻ ഗുരുസ്വാമി)യുടെയും ചിറക്കൽ കോവിലകം വലിയ തമ്പുരാട്ടി ചന്ദ്രമതി തമ്പുരാട്ടിയുടെയും മകളാണ്. പരേതനായ പി. കെ. ഇ. രാജ (തിരുവണ്ണൂർ കോവിലകം) ആണ് ഭർത്താവ്.
മക്കൾ: ഹരിപ്രസാദ് രാജ, ഹരിമോഹൻ രാജ.സഹോദരങ്ങൾ: രാജകുമാർ വർമ്മ, പ്രീത വർമ്മ, രേണുക വർമ്മ, സുരേഷ് വർമ്മ.സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചിറക്കൽ കോവിലകം ശ്മശാനത്തിൽ നടത്തും.