തലശേരി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ

തലശേരി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓഫീസും ഭണ്ഡാരവും കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷണം നടത്തിയ പ്രതികളെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

 

തലശേരി : തലശേരി ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓഫീസും ഭണ്ഡാരവും കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷണം നടത്തിയ പ്രതികളെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു.

മട്ടന്നൂർ പൊറോറ സ്വദേശി പുതിയ പുരയിൽ സി.രാജീവൻ  , മട്ടന്നൂർ കല്ലൂർ സ്വദേശി ചാലപറമ്പത്ത്‌ ഹൗസിൽ സി രമേശൻ  എന്നിവരാണ് പിടിയിലായത്. മട്ടന്നൂരിൽ നിന്നും തൃശ്ശൂരിൽ നിന്നുമായാണ് ധർമ്മടം പൊലിസ്  പ്രതികളെ പിടികൂടിയത്.

ദിവസങ്ങൾക്ക് മുൻപാണ് കൊടുവള്ളി ചിറക്കെകാവ് ഭഗവതി ക്ഷേത്രത്തിൻ്റെ ഓഫിസ് കുത്തി തുറന്ന് 8,000 ത്തിലധികം രൂപയും ഭണ്ഡാരത്തിലെ പണവും കവർച്ച ചെയ്തത്. പ്രതികളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.