കണ്ണൂർ ചിൻമയ വിദ്യാലയത്തിലെ ഉന്നത വിജയികളെ അനുമോദിച്ചു
ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് അനുമോദിച്ചു.
May 28, 2025, 20:36 IST
കണ്ണൂർ : ചിന്മയ വിദ്യാലയത്തിൽ സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് അനുമോദിച്ചു. 90 ശതമാന ത്തിന് മേൽ മാർക്കു വാങ്ങിയ 114 കുട്ടികൾക്കാണ് ട്രോഫിയും സർട്ടിഫിക്കറ്റും നൽകിയത്.
വിജയികൾക്ക് കണ്ണൂർ അഡീഷനൽ എസ്പി കെ.വി.വേണുഗോപാൽ ഉപഹാരങ്ങൾ നൽകി. ചിന്മയ എജ്യൂക്കേഷൻ സെൽ സോണൽ ഡയറക്ടർ മഹേഷ്ചന്ദ്ര ബാലിഗ അധ്യക്ഷനായി. ചിന്മയ മിഷൻ ചീഫ് സേവക് കെ.കെ.രാജൻ, ട്രസ്റ്റി പ്രഫ. സി.പി.ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എ.എൻ.വിജയാനന്ദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സി.പി.ഷീബ നന്ദിയും പറഞ്ഞു