കുട്ടികൾ കൂരിരുട്ടിൽ വെളിച്ചമേകുന്ന മിന്നാമിനുങ്ങളാകണം : ഗോപിനാഥ് മുതുകാട്
കൂരിരുട്ടിൽ വെളിച്ചം ഏകുന്ന മിന്നാമിനുങ്ങേളാകാൻ കുട്ടികൾക്ക് കഴിയണമെന്ന് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. നമ്മുടെ ചിന്തകൾ അടിച്ചേൽപ്പിക്കാതെ കുട്ടികളെ കുട്ടികളുടെ ചിന്തക്ക് വിടണം. കുട്ടികളുടെ ചിന്തയിലേക്ക് തൊടുത്തു വിടുന്ന അമ്പുകൾ ആകാനേ രക്ഷിതാക്കൾക്ക് സാധിക്കുകയുള്ളൂ. അവിടെ അവരുടേതായ ലോകം കെട്ടിപ്പടുക്കണം. ഒപ്പം താഴെ വീണു കിടക്കുന്നവരെ കൂടി ചേർത്തു പിടിക്കണം.
കണ്ണൂർ:കൂരിരുട്ടിൽ വെളിച്ചം ഏകുന്ന മിന്നാമിനുങ്ങേളാകാൻ കുട്ടികൾക്ക് കഴിയണമെന്ന് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. നമ്മുടെ ചിന്തകൾ അടിച്ചേൽപ്പിക്കാതെ കുട്ടികളെ കുട്ടികളുടെ ചിന്തക്ക് വിടണം. കുട്ടികളുടെ ചിന്തയിലേക്ക് തൊടുത്തു വിടുന്ന അമ്പുകൾ ആകാനേ രക്ഷിതാക്കൾക്ക് സാധിക്കുകയുള്ളൂ. അവിടെ അവരുടേതായ ലോകം കെട്ടിപ്പടുക്കണം. ഒപ്പം താഴെ വീണു കിടക്കുന്നവരെ കൂടി ചേർത്തു പിടിക്കണം. പൂക്കൾ മേലോട്ട് എറിഞ്ഞാൽ പൂക്കളും കല്ലെറിഞ്ഞാൽ കല്ലും തിരികെ വരുന്ന പ്രപഞ്ചസത്യം നിലനിൽക്കുമ്പോൾ എന്തെറിയണമെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനൻ ഏർപ്പെടുത്തിയ മെറിറ്റോ 2026 അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ അഡ്വ.ടി ഒ.മോഹനൻ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. മേയർ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഡെപ്യൂട്ടി മേയർ കെ പി താഹിർ, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി കെ റസീന, കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപക് എന്നിവർ വിശിഷ്ടാതിഥികളായി. അഡ്വ. സോന ജയറാം, ശ്രീജ മഠത്തിൽ, മുൻ മേയർ മുസ്ലിഹ് മഠത്തിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഹരിദാസ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സനേഷ് വി കെ എന്നിവർ സംസാരിച്ചു.പി മാധവൻ മാസ്റ്റർ, എം പി മുഹമ്മദലി, രാജീവൻ എളയാവൂർ, സുരേഷ് ബാബു എളയാവുർ, മനോജ് കൂവേരി, രാഹുൽ കായക്കൽ, എം പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ മണ്ഡലത്തിൽ സ്ഥിരതാമസമുള്ള വിവിധ സ്കൂളുകളിൽ പഠിക്കുന്ന 450 ഓളം വിദ്യാർത്ഥികൾക്കാണ് ആദരവ് നൽകിയത്.
എളയാവൂർ സി എച്ച് എം ഹൈസ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥിയായിരുന്ന കാഴ്ച പരിമിതിയുള്ള കെ അനന്യ അവതരിപ്പിച്ച പ്രാർത്ഥനാ ഗീതം ഏറെ ശ്രദ്ധേയമായി.