കണ്ണൂർ ജില്ലയിൽ ബാലവേല ബോധവത്കരണ ക്ലാസ് നടത്തി
ജില്ലാ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും ചിത്ര രചനാ മത്സരവും നടത്തി. പുഴാതി രാമഗുരു യു.പി.സ്‌കൂളില്‍ നടന്ന പരിപാടി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം രതീഷ് ഉദ്ഘാടനം ചെയ്തു.
Mar 4, 2025, 20:02 IST
കണ്ണൂർ : ജില്ലാ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും ചിത്ര രചനാ മത്സരവും നടത്തി. പുഴാതി രാമഗുരു യു.പി.സ്‌കൂളില്‍ നടന്ന പരിപാടി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം രതീഷ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് സി വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.എം കൃഷ്ണന്‍, ചിയാക് കോര്‍ഡിനേറ്റര്‍ എ പ്രശോഭ് കുമാര്‍ എന്നിവര്‍ ബാലവേല ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂള്‍ പ്രധാനധ്യാപിക ധനലക്ഷമി വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.