മുഖ്യമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം : പ്രതി പിടിയിൽ
മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വടകര സ്വദേശി അറസ്റ്റിൽ. ഫേസ്ബുക്കിലാണ് അശ്ലീല ഭാഷയിൽ വടകര പുറമേരി സ്വദേശി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്
Jun 23, 2025, 10:09 IST
കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ വടകര സ്വദേശി അറസ്റ്റിൽ. ഫേസ്ബുക്കിലാണ് അശ്ലീല ഭാഷയിൽ വടകര പുറമേരി സ്വദേശി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ടത്. പുറമേരി മുള്ളമ്മൽ ബാബുവിന്റെ പരാതിയിലാണ് ജില്ലാ റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
എം ഷാലു എന്നയാളെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് ഇൻസ്പക്ടർ സി ആർ രാജേഷ് കുമാർ അറസ്റ്റ് ചെയ്ത്.ജൂൺ 15ന് ഇസ്രയേൽ- ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് സംഭവത്തിന് ആധാരമായ പോസ്റ്റുകൾ. മുഖ്യമന്ത്രിക്കെതിരെയുള്ള അശ്ലീല പരാമർശവും, മതവിദ്വേശം വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് പോസ്റ്റ് ചെയ്തത്