തലശേരി നഗരസഭയ്ക്കിനി പുതിയ കെട്ടിടം ;മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

150 വർഷത്തെ ചരിത്രമുള്ള മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആധുനിക സജ്ജീകരണമ)ത്തോടെയുള്ള പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങി.1

 

തലശേരി:150 വർഷത്തെ ചരിത്രമുള്ള മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആധുനിക സജ്ജീകരണമ)ത്തോടെയുള്ള പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങി.1866 നവമ്പർ ഒന്നിന് നിലവിൽ വന്ന തലശ്ശേരി നഗരസഭയ്ക് 158 വയസ് പിന്നിട്ടു-ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു പിറവിപുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30 ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തലശ്ശേരി നഗരസഭ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഞ്ച് വർഷം മുൻപ് 2019 ജൂലായ് 16 ന് അന്നത്തെ സംസ്ഥാന നിയമ സഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് നിർമ്മാണ പ്രവൃത്തി ഉത്ഘാടനം ചെയ്തത്. ഇന്നത്തെ സ്പീക്കർ അഡ്വ.എ.എൻ. ഷംസീറായിരുന്നു അന്നത്തെ ചടങ്ങിലെ അധ്യക്ഷൻ. എം.ജി റോഡിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് 7-5 കോടി ചിലവിൽ മൂന്ന് നില കെട്ടിട നിർമാണം പൂർത്തിയായത് -നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിച്ച് സൗന്ദര്യവൽകരിക്കും

പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റവന്യു വകുപ്പ് ഓഫിസും, സന്ദർശക മുറിയും പ്രവർത്തിക്കും. ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക.രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്ത് 75 പേർക്കുള്ള സൗകര്യം കൗൺസിൽ ഹാളിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങുകളെ പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻഎം.വി.ജയരാജൻ, സി.സോമൻ, സി.ഗോപാലൻ, ടി.സി.അബ്ദുൾഖിലാബ്, ഷബാനാ ഷാനവാസ്, ടി.കെ. സാഹിറ, എൻ. രേഷ്മ,സി.ഒ.ടി. ഷബീർ, ബംഗ് ള ഷംസു, സുരാജ് ചിറക്കര, കെ. ലിജേഷ് . എ.കെ. സക്കറിയ, കെ.സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി ഷാനവാസ്, അഡ്വ. രത്നാകരൻ, തുടങ്ങിയവർ പങ്കെടുത്തു.