പി.ജയരാജൻ ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് എഴുതിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ്റ രചിച്ച കേരളം:

 

കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ്റ രചിച്ച കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഒക്ടോബർ 26 ന് രാവിലെ 10.30 ന് കോഴിക്കോട് എൻ. ജി.ഒ യൂനിയൻ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ  പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സാണ് പ്രസാധകർ. 

ഹിന്ദുത്വ തീവ്രവാദശക്തികളുടെ സമൂഹത്തിലെ നുഴഞ്ഞുകയറ്റത്തെ കുറിച്ചു 2003ൽ ചിന്താ പബ്ളിക്കേഷൻസ് പുറത്തിറക്കിയ സംഘർഷങ്ങളുടെ രാഷ്ട്രീയമെന്ന വായനക്കാരിൽ നിന്നും നല്ല സ്വീകാര്യത ലഭിച്ചുവെന്ന് പി.ജയരാജൻ പുസ്തകത്തിൻ്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. മതനിരപേക്ഷതയ്ക്ക് പേരുകേട്ട മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടെയിലും സ്വത്വവാദവും വർഗീയ തീവ്രവാദ ആശയങ്ങളും രൂപപ്പെടുന്നതിനെ കുറിച്ചുള്ള പഠനമാണ് പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിലെ പ്രതിപാദ്യവിഷയമെന്നും പി.ജയരാജൻ അറിയിച്ചു. 

പ്രസിദ്ധീകരിക്കുന്നതിന് മുൻപെ ആ പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെക്ക് യുവാക്കളെ റിക്രൂട്ട്മെൻ്റ് ചെയ്യുന്നതായി പി.ജയരാജൻ തുറന്നു പറഞ്ഞത് മതതീവ്രവാദ സംഘടനകളായ ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവയുടെ കടുത്ത എതിർപ്പിന് കാരണമായിരുന്നു. മുസ്ലിം ലീഗും സുന്നി സംഘടനകളും പി.ജയരാജൻ്റെ വെളിപ്പെടുത്തലുകൾ അടിസ്ഥാനരഹിതമാണെന്ന് വിമർശിച്ചിരുന്നു.