മുഖ്യമന്ത്രി വിമർശനങ്ങളെ ഭയക്കുന്നയാൾ, സോഷ്യൽ മീഡിയ പോസ്‌റ്റുകൾ നീക്കം ചെയ്തത് ഭീരുത്വമെന്ന് കെ കെ രാഗേഷ്

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ ചെയ്ത പോസ്റ്റുകളും കാർഡുകളും മെറ്റയെ ഉപയോഗിച്ചു നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. 

 

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ ചെയ്ത പോസ്റ്റുകളും കാർഡുകളും മെറ്റയെ ഉപയോഗിച്ചു നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാർട്ടി ജില്ലാ കമ്മറ്റി ഓഫീസായ.കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്കെതിരെയുള്ളവിമർശനങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്യുന്നത് ആശയ പ്രചരണത്തിനുള്ള മൗലികാവകാശങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലെ ആർട്ടിക്കിൾ 19 എങ്കിലും മുഖ്യമന്ത്രി വായിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
ബിജെപി നേതാക്കളുടെ വിമർശനങ്ങൾ നീക്കം ചെയ്യപ്പെടുന്നില്ലെന്നും എന്നാൽ സിപിഎമ്മിന്റെ വിമർശനങ്ങൾ മാത്രം നീക്കം ചെയ്യപ്പെടുകയാണെന്നും കെ കെ രാഗേഷ് ആരോപിച്ചു. വി ഡി സതീശന് ‘നുണേശൻ’ എന്ന പേര് വെറുതെ ലഭിച്ചതല്ലെന്നും അദ്ദേഹം ഭീകരമായ നുണകളാണ് പറയുന്നതെന്നും കെ കെ രാഗേഷ് പരിഹസിച്ചു.

മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും വിമർശനങ്ങളെ നേരിടാതെ ഒളിച്ചോടുകയാണെന്നും സിപിഎം കണ്ണൂർജില്ലാ സെക്രട്ടറി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും വിമർശിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണെന്നും അത് നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.ധനരാജ് വധക്കേസിലെ കോടതി വിധിയിലും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിച്ചു. കേസിലെ ഒന്നാം സാക്ഷിയുടെ മൊഴി ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം സാക്ഷി തിരിച്ചറിഞ്ഞ പ്രതികളെ കോടതി വെറുതെ വിട്ടത് വിധിയിലെ ഗുരുതരമായ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു.