വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം:ചിക്കൻ വ്യാപാരികൾ
കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി
കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി
അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ടും പ്രയോഗികമല്ലാത്ത നിയമങ്ങൾ കൊണ്ടും പ്രതിസന്ധിയിലായ ചിക്കൻ വ്യാപാരികളുടെ അതിജീവിതത്തിനായി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റാ ലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
കണ്ണൂർ :അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ടും പ്രയോഗികമല്ലാത്ത നിയമങ്ങൾ കൊണ്ടും പ്രതിസന്ധിയിലായ ചിക്കൻ വ്യാപാരികളുടെ അതിജീവിതത്തിനായി കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റാ ലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സർക്കാർ ഇടപെടുക, കേരള ചിക്കൻ ഔട്ട് ലെറ്റ് ആരംഭിക്കുമ്പോൾ സർക്കാർ നിദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുക,അറവ് മാലിന്യം നിർമാർജനത്തിനായുള്ള വർദ്ധിപ്പിച്ച യൂസർഫീ കുറയ്ക്കുക. റെൻഡറിങ് പ്ലാന്റുകളുടെ യൂസർ ഫീ സംസ്ഥാടിസ്ഥാനത്തിൽ ഏകീകരിക്കുക,വ്യാപാര ലൈസൻസ് ലഭിക്കുന്നതിന് പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ മാനദണ്ഡങ്ങൾ ലഘൂകരിക്കുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
നാളിതുവരെ ഇല്ലാത്ത വലിയ രീതിയിലുള്ള വർദ്ധനവാണ് കോഴി വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതു വ്യാപാരം കുറയുന്നതിലേക്കും അതുമൂലം വ്യാപാരികൾ കടക്കെണിയിലേക്ക് വീഴാനും ഇടയാക്കും. ആയിരക്കണക്കിന് വ്യാപാരികളുടെയും അതിലേറെ തൊഴിലാളികളുടെയും ഉപജീവനമായ ചിക്കൻ വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നു അവശ്യപ്പെട്ട നിവേദനം സമരത്തിന് ശേഷം ഭാരവാഹികൾ കണ്ണൂർ കലക്ടർ അരുൺ കെ വിജയന് കൈമാറി.കലക്ടറേറ്റിന് മുൻപിൽ നടന്ന പ്രതിഷേധധർണ സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയൻ്റ് സെക്രട്ടറി ഇ.സജീവൻ പ്രസംഗിച്ചു. അക്ബർ പേരവൂരിന്റെ അദ്ധ്യക്ഷതയിൽ ചിക്കൻ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി ഷജിൽ തലശേരി സ്വാഗതവും ജില്ലാ ട്രഷറർ വിമൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.