ചെറുതാഴത്ത് സ്വത്ത് തർക്കത്തിൽ അമ്മയെ ചപ്പാത്തി കോൽകൊണ്ടു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ
പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചെറുതാഴത്ത് സ്വത്ത് തർക്ക വൈരാഗ്യത്താൽ ചപ്പാത്തി ക്കോൽ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ.
പരിയാരം : പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചെറുതാഴത്ത് സ്വത്ത് തർക്ക വൈരാഗ്യത്താൽ ചപ്പാത്തി ക്കോൽ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസിൽ സാവിത്രിയുടെ (67) പരാതിയിൽ മകൻ കെ.സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതു ത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടയിലെ വീടിന്റെ ചായ്പിൽ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്പമമായ സംഭവം.
കുടുംബത്തിലെ സ്ഥലം വിൽപ്പന നട ത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരിൽ നിക്ഷേപിച്ചിരുന്നു ഇതിൽ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിൻ്റെ വിരോധത്തിൽ അടുക്കളയിൽ നിന്നും ചപ്പാത്തിക്കോൽ ഉപയോഗിച്ച് സജിത്ത് അമ്മ യുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും കൈക്ക് അടിച്ചു പരിക്കേൽപ്പിക്കു കയായിരുന്നു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. അടി കൊണ്ട് കൈകൾക്ക്പരിക്ക് പറ്റുകയും ചെയ്തു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ തലപി ളർന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും പരാ തിയിൽ പറയുന്നു. എസ്.ഐ: ശ്രീകുമാറും എ. എസ്.ഐ സുനേഷും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.