സ്ഥാപനത്തിലെത്തിയ യുവതിയെ കയറി പിടിച്ചതിന് ചെറുപുഴയിൽ ട്രാവൽ ഏജൻസി ഉടമ റിമാൻഡിൽ

സ്ഥാപനത്തിലെത്തിയ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ട്രാവൽസ് ഉടമ അറസ്റ്റിൽ. ചെറുപുഴ ബസ് സ്റ്റാൻഡിന് സമീപം മെയിൻ റോഡിലെ ട്രാവൽസ് ഉടമയായ കാക്ക യഞ്ചാൽ സ്വദേശി കൊച്ചു പ്ളാക്കൽ സജിയെയാണ് (60) ചെറുപുഴ എസ് ഐ രമേശൻ അറസ്റ്റുചെയ്തത്. 

 

ചെറുപുഴ: സ്ഥാപനത്തിലെത്തിയ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ട്രാവൽസ് ഉടമ അറസ്റ്റിൽ. ചെറുപുഴ ബസ് സ്റ്റാൻഡിന് സമീപം മെയിൻ റോഡിലെ ട്രാവൽസ് ഉടമയായ കാക്ക യഞ്ചാൽ സ്വദേശി കൊച്ചു പ്ളാക്കൽ സജിയെയാണ് (60) ചെറുപുഴ എസ് ഐ രമേശൻ അറസ്റ്റുചെയ്തത്. 

‌വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിക്കാണ് കേസിനാസ്പദമായ സമയം ചെറുപുഴ പൊലിസ് സ്‌റ്റേഷൻ പരിധിയിലെ യുവതി സ്ഥാപനത്തിലെത്തിയപ്പോൾ ഇയാൾ ലൈംഗിക ഉദ്ദ്യേശത്തോടെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി സ്ഥാപനത്തിൽ നിന്നും ഇറങ്ങിയോടിയ യുവതി ചെറുപുഴ പൊലി സിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.