ഏഴോം ചെങ്ങൽത്തടം അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചെങ്ങൽത്തടം അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ ഗീത അധ്യക്ഷയായി. ഒരു കോടി രൂപ ചെലവിലാണ് പ്രവൃത്തി നടപ്പാക്കുന്നത്.

 

ഏഴോം: ചെങ്ങൽത്തടം അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ ഗീത അധ്യക്ഷയായി. ഒരു കോടി രൂപ ചെലവിലാണ് പ്രവൃത്തി നടപ്പാക്കുന്നത്. പ്രവൃത്തിയിൽ വിവിധ റോഡുകളുടെ നവീകരണം, കോൺക്രീറ്റ് റോഡുകൾ, ചെങ്ങൽത്തടം ഗ്രൗണ്ട് നവീകരണ പ്രവൃത്തി, തെരുവ് വിളക്ക്, അങ്കണവാടി ഗേറ്റ് മാറ്റിസ്ഥാപിക്കൽ, ശുദ്ധജല വിതരണം, വായനശാല നവീകരണം എന്നിവ ഉൾപ്പെടുന്നു. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ബബിത കുമാരി, ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ വിജയൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഷിജി, പഞ്ചായത്ത് അംഗം എം പി മുഹമ്മദ് കുഞ്ഞി, മുൻ പ്രസിഡന്റ് പി ഗോവിന്ദൻ, മോണിറ്ററിംഗ് കമ്മിറ്റി അംഗം എം നാരായണൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ കെ ബിനിഷ എന്നിവർ പങ്കെടുത്തു.