ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി

ഏഴോം ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി. നെരുവമ്പ്രം യു.പി സ്കൂളിൽ നടന്ന പരിപാടി ചലച്ചിത്രനടൻ രാജേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു.

 

പഴയങ്ങാടി : ഏഴോം ചെല്ലരിയൻ തറവാട് സ്നേഹാദരം കുടുംബ സംഗമം നടത്തി. നെരുവമ്പ്രം യു.പി സ്കൂളിൽ നടന്ന പരിപാടി ചലച്ചിത്രനടൻ രാജേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. ചെല്ലരിയൻ തറവാട് പ്രസിഡൻ്റ് ഡോ. ഉഷാകിരൺ അദ്ധ്യക്ഷയായി. മുഖ്യ രക്ഷാധികാരി രാജമ്മ തച്ചൻ മുഖ്യപ്രഭാഷണം നടത്തി.

 മികച്ച വിജയം നേടിയഎസ്. എസ്. എൽ. സി , പ്ളസ് ടൂ , ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്ക് സി. പുരുഷോത്തമൻ ഉപഹാരങ്ങൾ നൽകി. വിവിധ മേഖലകളിൽ മികവ് തെളിയച്ചവരെയും 70 വയസു തികഞ്ഞവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടന്നു.