വിരമിക്കുന്ന ദിവസവുംകടലിൽ യുവാവിന് രക്ഷകരായ കോസ്റ്റൽ പൊലിസിനൊപ്പം ചാൾസൻ ഏഴിമലയും, അപൂർവ്വം ഈ വിടപറയൽ
യ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി ശക്തമായ തിരമാലയിൽപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ (21) അഴീക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി
കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി ശക്തമായ തിരമാലയിൽപ്പെട്ട പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ (21) അഴീക്കൽ കോസ്റ്റൽ പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.ഇന്നലെ വൈകുന്നേരം 6:45ഓടെയായിരുന്നു സംഭവം. കടലിൽ ഇറങ്ങിയ യുവാവ് ശക്തമായ അടിയൊഴുക്കിലും തിരയിലും പെട്ട് കടലിലേക്ക് ഒലിച്ചുപോവുകയായിരുന്നു.
യുവാവ് അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ രക്ഷാപ്രവർത്തകർ സമയോചിതമായി കടലിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.കോസ്റ്റൽ വാർഡനായ സുജേഷ്, ലൈഫ് ഗാർഡ് മാരായ ഷിജിൻ,ഡേവിഡ്, വിജേഷ് എന്നിവരും സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ ചേർന്നാണ് അതിസാഹസികമായി യുവാവിനെ കരക്കെത്തിച്ചത്. രക്ഷാപ്രവർത്തകരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.
കോസ്റ്റ് ഗാർഡിന് തുണയായി ഇന്നലെ ലൈഫ് ഗാർഡ് ജോലിയിൽ നിന്നും വിരമിക്കുന്ന ചാൾസൻ ഏഴിമലയുമെത്തി. ഇന്നലെ വൈകിട്ട് ചാൾസന് കണ്ണൂരിലെ പൗരാവലിയാത്രയയപ്പ് നൽകിയിരുന്നു ഇതിന് ശേഷമാണ് അപകടമുണ്ടായത് വിവരമറിഞ്ഞ് ചാൾസൺ ബീച്ചിലേക്ക് ഓടിയെത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയുമായിരുന്നു. സുദീർഘമായ സർവീസ് കാലയളവിൽ നിരവധി ജീവനുകൾ രക്ഷിച്ച ഹോം ഗാർഡാണ് ചാൾസൺ ഏഴിമല . ആറു വർഷം സർവീസ് ബാക്കി നിൽക്കവെയാണ് അദ്ദേഹം വിരമിക്കുന്നത്.