ചപ്പാരപ്പടവിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരണമടഞ്ഞു
ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെയുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണമടഞ്ഞു.ചപ്പാരപ്പടവിലെ മുൻ ഓട്ടോ ഡ്രൈവറായ കൂവേരി ആല തട്ടിലെ രതീഷാണ് മരിച്ചത്.
Oct 9, 2026, 10:50 IST
ചപ്പാരപ്പടവ് : ചപ്പാരപ്പടവ് മഠം തട്ടിൽ ഇന്നലെയുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണമടഞ്ഞു.ചപ്പാരപ്പടവിലെ മുൻ ഓട്ടോ ഡ്രൈവറായ കൂവേരി ആല തട്ടിലെ രതീഷാണ് മരിച്ചത്. അതിവ ഗുരുതരമായി പരുക്കേറ്റ രതിഷ് ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.അമ്മ ഓമന,ഭാര്യ ഭുവനേശ്വരി (കാനറബാങ്ക് അസി. മാനേജർ തളിപ്പറമ്പ് ) മക്കൾ തന്മയ,തനുശ്രീ,കനുഷ്ക,സഹോദരി രേഷ്മ