സാന്ത്വനം വയോജന കേന്ദ്രത്തിൽ ചങ്ങാതിക്കൂട്ടംപൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

കമ്പിൽ മാപ്പിള ഹയർസെക്കൻ്ററിസ്‌കൂൾ 1995-96 എസ് എസ് എൽ സി ബാച്ച് ചങ്ങാതിക്കൂട്ടം 96 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

 

കണ്ണൂർ:കമ്പിൽ മാപ്പിള ഹയർസെക്കൻ്ററിസ്‌കൂൾ 1995-96 എസ് എസ് എൽ സി ബാച്ച് ചങ്ങാതിക്കൂട്ടം 96 പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. അഴിക്കോട് സാന്ത്വനം വയോജന കേന്ദ്രത്തിലെ അന്തേവാസിക ളോടൊപ്പമാണ് ഇക്കുറി  പരിപാടിസംഘടിപ്പിച്ചത്- . കെ. വി. സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. 

പി.വി. വത്സൻ മാസ്‌റ്റർ അധ്യക്ഷനായി സാന്ത്വനം ചെയർമാൻ എം. എം.വിനോദ് കുമാർ.പൂർവ്വവിദ്യാർത്ഥി   എം.വി ഹരീഷ്.മനോജ്‌ കെ ഗോവിന്ദ്  ശ്രീമതി സവിത  എന്നിവർസംസാരിച്ചു .അന്തേ വാസികൾക്കുള്ള ഓണക്കോടിവിതരണം നടത്തി. കലാരംഗത്തെ നിസ്വാർത്ഥ സേവനത്തിനുള്ള ദേശീയ അവാർഡ് ജേതാ വായ പൂർവ്വവിദ്യർത്ഥി മനോജ്. കെ. ഗോവിന്ദിനെ ചടങ്ങിൽ ആദരിച്ചു. വിവിധകലാപരിപാടി കളും, ഓണ സദ്യയും, ഓണക്കോടിയും അന്തേ വാസികൾക്ക് നവ്യാനുഭവമായി.