ചന്ദ്രൻ കിഴുത്തള്ളി ചരമദിനം : ചിത്രരചനാ മത്സരം നടത്തി

സിപിഐ (എം) നേതാവും മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ചന്ദ്രൻ കിഴുത്തള്ളിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് സിപിഐ എം എടക്കാട് നോർത്ത്  ലോക്കൽ കമ്മറ്റി  

 

തോട്ടട: സിപിഐ (എം) നേതാവും മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ചന്ദ്രൻ കിഴുത്തള്ളിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് സിപിഐ എം എടക്കാട് നോർത്ത്  ലോക്കൽ കമ്മറ്റി  വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. തോട്ടട നോർത്ത്എൽ പി സ്കൂളിൽ  ലൈബ്രറി കൗസിൽ നേതൃസമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. 

നേതൃസമിതി പ്രസിഡൻ്റ് ടി കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി സി എച്ച് പ്രദീപൻ, പ്രത്യുഷ് പുരുഷോത്തമൻ, കെ.സതീശൻ, ടി.പി. പ്രകാശൻ, ഇ.ജയദേവൻ എന്നിവർ സംസാരിച്ചു.