വ്യാപക മഴക്ക് സാധ്യത: കണ്ണൂർ ജില്ലയിൽ ജാഗ്രത നിർദേശം നൽകി 

തെക്കൻ ശ്രീലങ്കക്ക്  മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കാരണം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ  ഇടിമിന്നലോട്  കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും
 
മഴ മണിക്കൂറുകളോളം തുടരുകയോ പ്രാദേശികമായി അപകടകരമായ സാഹചര്യം ഉടലെടുക്കുകയോ ചെയ്യുന്ന പക്ഷം മലയോരമേഖലയിലും നദീതീരങ്ങളിലും അപകട മേഖലയിൽ താമസിക്കുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ  നിർദേശം നൽകി

കണ്ണൂർ: തെക്കൻ ശ്രീലങ്കക്ക്  മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി കാരണം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ  ഇടിമിന്നലോട്  കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ച സാഹചര്യത്തിൽ, കൂടുതൽ മോണിറ്ററിംഗ് നടത്തേണ്ട പ്രധാന മേഖലകളിൽ ജാഗ്രത പാലിക്കാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി.

മഴ മണിക്കൂറുകളോളം തുടരുകയോ പ്രാദേശികമായി അപകടകരമായ സാഹചര്യം ഉടലെടുക്കുകയോ ചെയ്യുന്ന പക്ഷം മലയോരമേഖലയിലും നദീതീരങ്ങളിലും അപകട മേഖലയിൽ താമസിക്കുന്ന ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ  നിർദേശം നൽകി. അപകട മേഖലയിൽ താമസിക്കുന്നവരുടെ ലിസ്റ്റ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. 

ബന്ധപ്പെട്ട തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, പോലീസ് അധികാരികൾ എന്നിവരുമായി ചേർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തിര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം നിലവിലുണ്ടെങ്കിൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത്‌ സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിനെ അറിയിക്കേണ്ടതാണെന്നും കലക്ടർ വ്യക്തമാക്കി.