കണ്ണൂരിൽ ചേംബർ എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20 ന്

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മിഹബ്,കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ പോസറ്റീവ് കമ്യൂൺ എൻ്റർപ്രണേഴ്സ് ക്ളബ്ബ് എന്നിവയുമായി സഹകരിച്ച് മൂലധനത്തെയും വാണിജ്യത്തെയും ബന്ധിപ്പിക്കുകയെന്ന വിഷയത്തെ ആസ്പദമാക്കി എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20ന് നടക്കുമെന്ന് ചേംബർ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

 

 കണ്ണൂർ : നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മിഹബ്,കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ പോസറ്റീവ് കമ്യൂൺ എൻ്റർപ്രണേഴ്സ് ക്ളബ്ബ് എന്നിവയുമായി സഹകരിച്ച് മൂലധനത്തെയും വാണിജ്യത്തെയും ബന്ധിപ്പിക്കുകയെന്ന വിഷയത്തെ ആസ്പദമാക്കി എൻ്റർപ്രൈസ് ഫണ്ടിങ് കോൺ ക്ളേവ് ജനുവരി 20ന് നടക്കുമെന്ന് ചേംബർ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

രാവിലെ 9 30 മുതൽ വൈകിട്ട് 4.30 വരെ ചേംബർ ഹാളിൽ നടക്കുന്ന പരിപാടിയിൽ കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുമുള്ള ബാങ്കർമാർ, സംരഭകർ, നിക്ഷേപകർ എന്നിവർ പങ്കെടുക്കും.

എം. എസ്. എം വിദഗ്ദ്ധരായ ബൈജു നെടുങ്കേരി, ബി. വിപിൻ, അനിൽ കു' മാർ , കെ.പി രഞ്ജു, ഡോ. കെ.എസ് രഞ്ജിത്ത് എന്നിവർ പങ്കെടുക്കും. രാവിലെ 9.30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ നോർത്ത് മലബാർ ചേംബർ പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത് മാഖേച്ച അദ്ധ്യക്ഷനായി. ഡയറക്ടർ ക്ളസ്റ്റർ ഡവലപ്പ്മെൻ്റ് കെ.പി രവീന്ദ്രൻ,ഡയറക്ടർ ദിനേഷ് ആലിംഗൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.