ചാലക്കുന്ന് പി.വി. എസ് ക്ലാസിക് അപ്പാർട്ട്മെൻ്റ് കുടുബാംഗങ്ങൾ ഓണാഘോഷം നടത്തി

ചാലക്കുന്ന് പിവിഎസ് ക്ലാസിക് അപ്പാര്‍ട്ട്‌മെന്റിലെ കുടുംബാംഗങ്ങള്‍ ഓണാഘോഷം നടത്തി. ഫ്‌ളാറ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു
 

ചാല: ചാലക്കുന്ന് പിവിഎസ് ക്ലാസിക് അപ്പാര്‍ട്ട്‌മെന്റിലെ കുടുംബാംഗങ്ങള്‍ ഓണാഘോഷം നടത്തി. ഫ്‌ളാറ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. 

ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി. സതീഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അപ്പാര്‍ട്ട്‌മെന്റ് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ബൈജുരാജ് , സജീവ് എന്നിവര്‍ സംസാരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയും നടന്നു.