ചാലക്കുന്ന്_ചിൻമയ റോഡ് ഗതാഗതയോഗ്യമാക്കണം:നാഷണൽ ജനതാദൾ 20 ന് ദേശീയ പാത ഉപരോധിക്കും
ദേശീയപാതയിലെ ചാലക്കുന്ന് ചിന്മയ മിഷൻ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 20 ന് ചാലക്കുന്നിൽ കാലത്ത്
Aug 17, 2026, 15:49 IST
കണ്ണൂർ:ദേശീയപാതയിലെ ചാലക്കുന്ന് ചിന്മയ മിഷൻ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 20 ന് ചാലക്കുന്നിൽ കാലത്ത് 11 മണിക്ക് ചാലക്കുന്നിലെ ദേശീയ പാത ഉപരോധിക്കുമെന്ന് നാഷനൽ ജനതാ ദൾ സംസ്ഥാന ജനറൽ സെക്രട്ടറി എപി രാഗേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും പരിഹാരവും കാണാത്തതിൽ പ്രതിഷേധിച്ചാണ് നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയും സ്‌കൂൾ വിദ്യാർത്ഥികളും പൊതുജനങ്ങളും ചേർന്ന് ഹൈവേ ഉപരോധിക്കുമെന്നതെന്ന് രാഗേഷ്പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി ഡി കെ സഹജൻ,ജില്ലാ സെക്രട്ടറിമാരായ അവിനാശ് ഐനിയാട്ട്, നൗഷാൽ കുഞ്ഞബ്ദുള്ള, ജില്ലാ വൈസ് പ്രസിഡണ്ട് അച്ഛലേഷ് ബൈജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.