ചക്കരക്കൽ റോഡ് വികസനം : പ്രതിഷേധ പ്രകടനത്തിനിടെ എസ്.ഡി.പി.ഐ - സി.പി.എം സംഘർഷം, തുണി പൊക്കി കാണിച്ചുവെന്ന് സി പി എം പ്രവർത്തകനെതിരെ പരാതി
കണ്ണൂർ : ചക്കരക്കൽ ടൗൺ വികസനത്തിൻ്റെ പേരിൽ കുടിയിറക്കുന്നതിനെതിരെവ്യാപാരികൾ നടത്തിവരുന്ന പ്രതിഷേധ സമരം തുടരവെ സമരത്തിന് പിൻതുണയുമായെത്തിയ എസ്.ഡി.പി.ഐ യുമായി സി.പി.എം സംഘർഷം.

കണ്ണൂർ : ചക്കരക്കൽ ടൗൺ വികസനത്തിൻ്റെ പേരിൽ കുടിയിറക്കുന്നതിനെതിരെവ്യാപാരികൾ നടത്തിവരുന്ന പ്രതിഷേധ സമരം തുടരവെ സമരത്തിന് പിൻതുണയുമായെത്തിയ എസ്.ഡി.പി.ഐ യുമായി സി.പി.എം സംഘർഷം.
എസ്ഡിപിഐ പ്രതിഷേധത്തിന് നേരെ സിപിഎം അതിക്രമംകാട്ടിയെന്നാണ് പരാതി. തിങ്കളാഴ്ച്ച വൈകിട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തവെ തുണിപൊക്കി കാട്ടി സിപിഎം പ്രവര്‍ത്തകന്‍ തുണിപ്പൊക്കി കാട്ടി അശ്ളീല ഭാഷയിൽ അവഹേളിച്ചുവെന്നാണ് പരാതി.
കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നടത്തിയ പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതരായി അക്രമം അഴിച്ചു വിട്ടുവെന്നാണ് പരാതി. തിങ്കളാഴ്ച്ച വൈകീട്ട് ചക്കരക്കല്‍ ടൗണ്‍ കേന്ദ്രീകരിച്ച് എസ്ഡിപിഐ ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടന്നത്. ഇതിനിടയിലേക്കാണ് കണയന്നൂര്‍ മുട്ടിലെച്ചിറ സ്വദേശി രമേശന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അതിക്രമിച്ചു കയറുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.
കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തിയ രമേശന്‍ മുണ്ട് പൊക്കി അശ്ലീലം കാണിക്കുകയും ചെയ്തു. സംഭവത്തില്‍ ചക്കരക്കൽ പൊലിസ് പരാതി നൽകിയതായി എസ്.ഡി.പി.ഐ നേതാക്കൾ അറിയിച്ചു. എന്നാൽ അകാരണമായി റോഡരികിൽ നിന്ന തങ്ങളുടെ പ്രവർത്തകനെ പ്രതിഷേധ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവർത്തകർ അക്രമിച്ചുവെന്നാണ് സി.പി.എമ്മിൻ്റെ ആരോപണം.
ആക്രമത്തിൽ പരുക്കേറ്റ രമേശൻ ഇരിവേരി സി.എച്ച് സിയിൽ ചികിത്സ തേടിയതായു സി.പി.എം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ചക്കരക്കൽ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. എം.കെ മോഹനൻ കെ.രജിൻ, കെ.എം രസീൽ കെ. സുരേശൻ എന്നിവർ നേതൃത്വം നൽകി.