ചക്കരക്കൽ മുഴപ്പാലയിൽ വയോധികയായ അധ്യാപികയുടെ വീടിന് നേരെ കരി ഓയിൽ പ്രയോഗം : പൊലിസ് കേസെടുത്തു
മുഴപ്പാല നരിക്കോട് വീടിൻ്റെ ചുമർ കരി ഒഴിച്ചു വികൃതമാക്കി. നരിക്കോട് യു.പി. സ്കൂൾ റിട്ട.
ചക്കരക്കല്ല് : മുഴപ്പാല നരിക്കോട് വീടിൻ്റെ ചുമർ കരി ഒഴിച്ചു വികൃതമാക്കി. നരിക്കോട് യു.പി. സ്കൂൾ റിട്ട. പ്രഥമാധ്യാപിക നരിക്കോട്ടെ കുന്നിനാത്ത് വീട്ടിൽ പി.കെ. നാരായണി ടീച്ചറുടെ വീടിനുനേരെയാണ് തിങ്കളാഴ്ച്ച പുലർച്ചെ ആക്രമണം ഉണ്ടായത്.
വീടിന്റെ വരാന്തയിലും വാതിലിലും ചുമരിലുമായിട്ടാണ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. 92 വയസ് പ്രായമുള്ള ടീച്ചറും അവരുടെ സഹായിയുമാണ് വീട്ടിൽ താമസിച്ചുവരുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിലിലും വരാന്തയിലും ചുവരിലും കരിഓയിൽ ഒഴിച്ച നിലയിലാണ്. കരിഓയിൽ ശേഖരിച്ചു കൊണ്ടു വന്ന കന്നാസും ചെരുപ്പും സമീപത്തായി കാണാനുണ്ട്. അധ്യാപിക ചക്കരക്കൽ പോലീസിൽ പരാതി നല്കി.
ഡി. സി.സി. ജനറൽ സെകട്ടറി കെ.കെ. ജയരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.സി. അബ്ദുൾ റഹിമാൻ, വാർഡ് മെമ്പർ മധു എന്നിവർ സ്ഥലം സന്ദർശിച്ചു. ഈ പ്രദേശത്ത് ഇതിനുമുമ്പും ഈ ഭാഗത്തെ ഏതാനും വീടുകൾക്കുനേരെ കരിഓയിൽ ഒഴിച്ചതായി നാട്ടുകാർ പറഞ്ഞു. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.